FLASH NEWS

ഒടുവിൽ സന്തോഷ വാർത്തയെത്തി : മോൺസ്റ്റർ ഒക്ടോബറിൽ

September 23,2022 07:40 PM IST

പുലിമുരുകന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ ഓക്ടോബറിൽ തിയേറ്ററിലെത്തും.ട്രേഡ് അനലിസ്റ്റും എന്റർടെയ്ന്റ്മെന്റ് ട്രാക്കറുമായ ശ്രീധർ പിള്ളയാണ് ട ഒക്ടോബർ 21-ന് ദീപാവലി റിലീസായി മോൺസ്റ്റർ എത്തുമെന്ന് ട്വീറ്റ് ചെയ്തത്.ഉദയ് കൃഷ്‍ണയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്ത്. ഛായാഗ്രഹണം : സതീഷ് കുറുപ്പ്, എഡിറ്റിംഗ് : ഷമീര്‍ മുഹമ്മദ്, സംഗീതം : ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സിദ്ധു പനയ്ക്കല്‍, സംഘട്ടനം : സ്റ്റണ്ട് സില്‍വ, വസ്‍ത്രാലങ്കാരം : സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് : ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് : അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് : ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് പ്രധാന പിന്നണിക്കാർ.

 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.